Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gautami Naik

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ഗൗ​ത​മി; ആ​ർ​സി​ബി​ക്ക് മി​ക​ച്ച സ്കോ​ർ

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ർ​സി​ബി 20 ഓ​വ​റി​ൽ ആറ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 178 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഗൗ​ത​മി നാ​യ​ക്കി​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ന്‍റെ മി​ക​വി​ലാ​ണ് ആ​ർ​സി​ബി മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 73 റൺസാണ് ഗൗതമി എടുത്തത്. 55 പന്തിൽ ഏഴ് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു ഗൗതമിയുടെ ഇന്നിംഗ്സ്.

റിച്ചാ ഘോഷ് 27 റൺസും സ്മൃതി മന്ദാന 26 റൺസും എടുത്തു. ഗുജറാത്ത് ജയന്‍റ്സിന് വേണ്ടി ക്യാപ്റ്റൻ ആഷ്ലെ ഗാർഡ്നറും കാഷ്‌വി ഗൗതമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രേണുക സിംഗ് ഠാക്കൂർ, സോഫി ഡിവൈൻ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

Latest News

Corehub Up